Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram Corporation

മ​ന്ത്രി - മേ​യ​ർ ത​ർ​ക്കം പ​രി​ഹ​രി​ച്ചു; കൂ​ടു​ത​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി - മേ​യ​ർ ത​ർ​ക്കം പ​രി​ഹ​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ. ആ​ദ്യ​ഘ​ട്ട​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ നി​ർ​ദേ​ശി​ച്ച 23 റൂ​ട്ടു​ക​ളി​ലാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്.

ഈ ​റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ശ​നി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് മേ​യ​ർ വി.​വി.​രാ​ജേ​ഷ് അ​റി​യി​ച്ചു. ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എ​ത്തി​യ​തോ​ടെ ഇ​തെ​ല്ലാം പി​ൻ​വ​ലി​ക്കു​ക​യും നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ചി​ല ബ​സു​ക​ൾ ന​ഗ​ര​ത്തി​ൽ​നി​ന്ന് മാ​റ്റി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ച്ച​തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ന്ത്രി കെ.​ബി.ഗ​ണേ​ഷ് കു​മാ​റു​മാ​യി മേ​യ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച മു​ത​ൽ പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യ​ത്.

രാ​വി​ലേ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഓ​ടി​ക്കു​ക. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ല്ലാ​ത്ത വ​ഴി​ക​ളാ​ണ് ഈ ബസുകൾ സർവീസ് നടത്തുക.

Kerala

ഒടുവിൽ തീരുമാനമായി; തലസ്ഥാനത്ത് മേയറാകാൻ വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ല

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.

അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ആര്‍. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.

Kerala

തിരുവനന്തപുരം മേയര്‍: ബിജെപിയില്‍ വീണ്ടും ഭിന്നത, ശ്രീലേഖയെ കണ്ട് നേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.

വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.

Kerala

തി​രു.​കോ​ർ​പ്പ​റേ​ഷ​നി​ൽ ഗ​ണ​ഗീ​തം പാ​ടി ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ക‍​ഴി​ഞ്ഞ​യു​ട​നെ ബി​ജെ​പി ഗ​ണ​ഗീ​തം ആ​ല​പി​ച്ച​ത്.

‍യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ നി​ന്നു​കൊ​ണ്ടാ​ണ് ബിജെപി പ്രവർത്തകർ ഗ​ണ​ഗീ​തം പാ​ടി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഗ​ണ ഗീ​താ​ലാ​പ​നം.

എ​ന്നാ​ൽ സം​ഭ​വ സ​മ​യം നി​ശ​ബ്ദ​രാ​യി​രു​ന്ന കൗ​ൺ​സില​ർ​മാ​ർ പി​ന്നീ​ട് ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. ബി​ജെ​പി വ​ർ​ഗീ​യ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.

തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​യ കാ​ര്യ​മാ​ണ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന​തെ​ന്നും ബി​ജെ​പി​യു​ടേ​ത് വ​ർ​ഗീ​യ​ത കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ച്ചു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും ക​ള​ക്ട​ർ​മാ​രും ഇ​രി​ക്ക​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പാ​ട്ടും ഡി​സ്ക്കോ​യും ന​ട​ത്തി​യ​ത്. തു​ട​ക്കം മു​ത​ലേ കോ​ർ​പ്പ​റേ​ഷ​ൻ വ​ർ​ഗീ​യ വ​ൽ​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ സി​പി​എം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പെ​ടു​ത്തുന്ന​താ​യും എ​സ്.​പി. ദീ​പ​ക് പ​റ​ഞ്ഞു.

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി  ഒരു കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേക്കു നീങ്ങുകയാണ്.

ബിജെപിക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു മാത്രമാണ് അറിയാനുള്ളത്. 84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി. എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ വെറും 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഇതിനോടകം 15 സീറ്റ് നേടി.

101 സീറ്റുള്ള കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്. 100 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ മൂന്നു മുന്നണി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി വിജയിയായി. പൗണ്ട്കടവില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ എ​ൻ​ഡി​എ അ​ധി​കാ​രം പി​ടി​ക്കും: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ൽ എ​ൻ​ഡി​എ അ​ധി​കാ​രം പി​ടി​ക്കു​മെ​ന്ന​തി​ൽ ആ​ർ​ക്കും സം​ശ​യം വേ​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ​സ​മി​തി അം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഫോ​ർ​ട്ട് ഹൈ​സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി​യി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളി​ലും മു​ങ്ങി​യ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

45 വ​ർ​ഷ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ച്ച ഇ​വ​രു​ടെ ഒ​ത്തു​ക​ളി രാ​ഷ്‌​ട്രീ​യം ജ​നം തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​വും മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​മാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

‘മാ​റാ​ത്ത​ത് ഇ​നി മാ​റും’ എ​ന്ന വി​ശ്വാ​സ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വോ​ട്ട​ർ​മാ​ർ എ​ൻ​ഡി​എ​യ്‌​ക്കൊ​പ്പം നി​ൽ​ക്കും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഒ​രു വ​ഴി​ത്തി​രി​വാ​കു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

Kerala

തി​രു. കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൻ​ഡി​എ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ എ​ന്‍​ഡി​എ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി.

എ​ന്‍​ഡി​എ​യു​ടെ വി​ക​സ​ന​രേ​ഖ ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു. മ​റ്റൊ​രു മു​ന്ന​ണി​ക​ളും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​ക​സ​ന​രേ​ഖ മു​ന്നോ​ട്ട് വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍​ത​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് എ​ന്‍​ഡി​എ​യു​ടെ വി​ക​സ​ന​രേ​ഖ​യി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍ അ​തേ​റ്റെ​ടു​ക്കും. ഇ​വി​ടെ വ​ലി​യ വി​ജ​യം ന​ല്‍​കും.

സാ​മ്പ​ത്തി​ക​സ്ഥി​തി വ​ള​രെ മോ​ശ​മാ​യ കേ​ര​ള​ത്തെ​പ്പോ​ലെ ഒ​രു സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ഇ​ങ്ങ​നെ​യൊ​രു വി​ക​സ​ന​രേ​ഖ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ഇ​വി​ടെ​വ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പി​ന്തു​ണ ന​ല്‍​കാ​ന്‍ ത​യാ​റാ​യ​തി​ൽ അ​ഭി​മാ​ന​മാ​ണ്.

ഇ​വി​ടെ എ​ത്ര​യോ കേ​ന്ദ്ര​പ​ദ്ധ​തി​ക​ള്‍ ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ വീ​ഴ്ച​യാ​ണ് അ​തി​ന് കാ​ര​ണം. മു​ന​മ്പ​ത്ത് ന​ട​ക്കു​ന്ന സ​മ​രം ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്ല. മു​ന​മ്പം സ​മ​ര പ​രി​പാ​ടി​ക​ളോ​ട് എ​ന്നും അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് എ​ന്‍​ഡി​എ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ബി​ജെ​പി-​സി​പി​എം ധാ​ര​ണ​യാ​ണെ​ങ്കി​ല്‍ ഇ​ഡി വ​രു​ന്ന​തി​നെ​തി​രെ​യ​ല്ലെ ബി​ജെ​പി പ​റ​യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Kerala

സിപിഎം 45 വര്‍ഷം ഭരിച്ച് തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: 45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതി രഹിതഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരന്‍റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തെരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

45 വർഷം നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Sports

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്  

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി​യെ സമീപിച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വൈ​ഷ്ണ സു​രേ​ഷ്. മു​ട്ട​ട വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ് വൈ​ഷ്ണ സു​രേ​ഷ്.

പേ​ര് വെ​ട്ടി​യ ന​ട​പ​ടി റ​ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പി​ഴ​വു​ണ്ടാ​യ​ത് വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ണെ​ന്നും ഇ​ത് തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് വാ​ദം. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വൈ​ഷ്ണ സു​രേ​ഷ് സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ സം​ഭ​വം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്താ​നാ​ണ് യു​ഡി​എ​ഫ് നീ​ക്കം. പ​ട്ടി​ക വൈ​കി​പ്പി​ച്ച​ത് സ്ഥാ​നാ​ർ​ഥി​ത്വം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കാ​നെ​ന്ന് ശ​നി​യാ​ഴ്ച ത​ന്നെ യു​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​നം.

Kerala

​തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ സി​പി​എം-​ബി​ജെ​പി ഡീ​ലെ​ന്ന് ശ​ബ​രീ​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ സി​പി​എം-​ബി​ജെ​പി ഡീ​ൽ ഉ​ള്ള​താ​ണെ​ന്ന് യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. ബി​ജെ​പി​യും സി​പി​എ​മ്മും ചേ​ർ​ന്ന് എ​ത്ര ത​ന്നെ സി​ജെ​പി ക​ക്ഷി ഉ​ണ്ടാ​ക്കി​യാ​ലും ഇ​ത്ത​വ​ണ ജ​നം കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്നും ശ​ബ​രി​നാ​ഥ​ൻ പ​റ​ഞ്ഞു.

സി​പി​എം ശ്രീ​കാ​ര്യം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് ശ​ബ​രീ​നാ​ഥി​ന്‍റെ പ്ര​തി​ക​ര​ണം. ത​ന്‍റെ വാ​ർ​ഡി​ന​ടു​ത്തു​ള്ള പാ​ങ്ങോ​ട്ട് മ​ത്സ​രി​ക്കു​ന്ന സി​പി​ഐ സ്ഥാ​നാ​ർ​ഥി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ യൂ​ണി​ഫോം അ​ണി​ഞ്ഞ് റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​ട്ട് മ​ത്സ​രി​ച്ചാ​ൽ പോ​രേ​യെ​ന്നും ശ​ബ​രീ​നാ​ഥ​ൻ ചോ​ദി​ച്ചു.

അ​ദ്ദേ​ഹം ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്, താ​നൊ​രു ആ​ർ​എ​സ്എ​സു​കാ​ര​നും എ​ൽ​ഡി​എ​ഫു​കാ​ര​നും കൂ​ടി​യാ​ണെ​ന്നാ​ണ്. അ​പ്പോ​ൾ ചു​വ​പ്പും കാ​വി​യും ഒ​ന്നാ​ണെ​ന്ന് അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി ത​ന്നെ പ​റ​യു​ക​യാ​ണ്. പ​ക്ഷേ അ​ഴി​മ​തി മു​ക്ത തി​രു​വ​ന​ന്ത​പു​രം വ​രാ​നും ഒ​രു കാ​ഴ്ച​പ്പാ​ടു​ള്ള ത​ല​സ്ഥാ​ന​ത്തെ നി​ർ​മി​ക്കാ​നും ജ​നം യു​ഡി​എ​ഫി​ന് ത​ന്നെ വോ​ട്ട് ചെ​യ്യു​മെ​ന്നും ശ​ബ​രി​നാ​ഥ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up